Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Begin Soon

Kottayam

പാ​​ലാ-​​എ​​റ​​ണാ​​കു​​ളം സൂ​​പ്പ​​ർ ഫാ​​സ്റ്റ് ഹൈ​​വേ സ​​ര്‍​വേ ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കും

കോ​​ട്ട​​യം: സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച പാ​​ലാ-​​എ​​റ​​ണാ​​കു​​ളം സൂ​​പ്പ​​ർ ഫാ​​സ്റ്റ് ഹൈ​​വേ ന​​ട​​പ്പാ​​യാ​​ല്‍ പാ​​ലാ മെ​​ട്രോ ന​​ഗ​​ര​​മാ​​യ കൊ​​ച്ചി​​യു​​ടെ ഉ​​പ​​ഗ്ര​​ഹ​​ന​​ഗ​​ര​​മാ​​യി മാ​​റും. പാ​​ലാ- എ​​റ​​ണാ​​കു​​ളം സൂ​​പ്പ​​ർ ഫാ​​സ്റ്റ് ഹൈ​​വേ​​യു​​ടെ പ​​ഠ​​ന​​ത്തി​​നു ബ​​ജ​​റ്റി​​ല്‍ ഒ​​രു കോ​​ടി രൂ​​പ ല​​ഭി​​ച്ച​​തോ​​ടെ പാ​​ലാ​​യും പാ​​ലാ​​ക്കാ​​രും വ​​ലി​​യ പ്ര​​തീ​​ക്ഷ​​യി​​ല്‍.
ദൂ​​ര​​ം 50 കി​​ലോ​​മീ​​റ്റ​​റായി ചുരുങ്ങും

പാ​​ലാ​​യി​​ല്‍ നി​​ന്ന് 50 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​ത്തി​​ല്‍ എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് മി​​ക​​ച്ച നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള റോ​​ഡ് നി​​ര്‍​മി​​ക്കു​​ന്ന​​താ​​ണ് പ​​ദ്ധ​​തി. നി​​ല​​വി​​ലു​​ള്ള റോ​​ഡു​​ക​​ള്‍​ക്കൊ​​പ്പം പു​​തു​​താ​​യി സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യും പ​​രി​​ശോ​​ധി​​ക്കും.

ആ​​ദ്യം ഏ​​രി​​യ​​ല്‍ സ​​ര്‍​വേ​​യാ​​ണ് ന​​ട​​ത്തു​​ക. ഇ​​തു പൂ​​ര്‍​ത്തി​​യാ​​യാ​​ല്‍ റോ​​ഡി​​ന്‍റെ സാ​​ധ്യ​​ത സം​​ബ​​ന്ധി​​ച്ച് വ്യ​​ക്ത​​ത വ​​രും. പാ​​ത വ​​ന്നാ​​ല്‍ കാ​​ര്‍​ഷി​​ക, ടൂ​​റി​​സം മേ​​ഖ​​ല​​ക​​ള്‍​ക്ക് ഏ​​റെ ഗു​​ണ​​മാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. പാ​​ലാ​​യി​​ല്‍​നി​​ന്ന് എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് ഏ​​റ്റ​​വും കു​​റ​​ഞ്ഞ ദൂ​​ര​​മാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.
നി​​ല​​വി​​ല്‍ പാ​​ലാ​​യി​​ല്‍​നി​​ന്നു മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, കു​​റ​​വി​​ല​​ങ്ങാ​​ട്, ക​​ടു​​ത്തു​​രു​​ത്തി, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് വ​​ഴി​​യും രാ​​മ​​പു​​രം, കൂ​​ത്താ​​ട്ടു​​കു​​ളം, പി​​റ​​വം, തി​​രു​​വാ​​ങ്കു​​ളം വ​​ഴി​​യും ഉ​​ഴ​​വൂ​​ര്‍, മോ​​നി​​പ്പ​​ള്ളി, ഇ​​ല​​ഞ്ഞി പി​​റ​​വം വ​​ഴി​​യു​​മാ​​ണ് എ​​റ​​ണാ​​കു​​ള​​ത്തി​​നു​​ള്ള വ​​ഴി​​ക​​ള്‍. ഇ​​തി​​ല്‍ വ​​ല​​വൂ​​ര്‍, കു​​ട​​ക്ക​​ച്ചി​​റ, ഉ​​ഴ​​വൂ​​ര്‍, മോ​​നി​​പ്പ​​ള്ളി, ഇ​​ല​​ഞ്ഞി, പി​​റ​​വം, മു​​ള​​ന്തു​​രു​​ത്തി, ന​​ട​​ക്കാ​​വ്, തൃ​​പ്പൂ​​ണി​​ത്തു​​റ വ​​ഴി​​യാ​​ണ് ഏ​​റ്റ​​വും ദൂ​​രം​​കു​​റ​​വ്.

എ​​ന്നാ​​ല്‍ പാ​​ലാ​​യി​​ല്‍​നി​​ന്നു ന​​ട​​ക്കാ​​വ് വ​​രെ വീ​​തി കു​​റ​​ഞ്ഞ​​തും വ​​ള​​വും തി​​രി​​വും ജം​​ഗ്ഷ​​നു​​ക​​ള്‍ മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന രീ​​തി​​യി​​ലു​​മാ​​ണ്. നി​​ല​​വി​​ലെ റോ​​ഡി​​നു വീ​​തി കൂ​​ട്ടി​​യും ബൈ​​പാ​​സു​​ക​​ളും ഫ്‌​​ളൈ ഓ​​വ​​റു​​ക​​ളും നി​​ര്‍​മി​​ച്ചും ഈ ​​റൂ​​ട്ട് സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​ക്കാം. സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്രാ​​ദേ​​ശി​​ക​​മാ​​യ ത​​ട​​സ​​ങ്ങ​​ളു​​ണ്ടാ​​യേ​​ക്കാം. ഏ​​രി​​യ​​ല്‍ സ​​ര്‍​വേ ന​​ട​​ത്തി​​യാ​​ല്‍ ഈ ​​റോ​​ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ​​തും അ​​ധി​​കം സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കേ​​ണ്ടാ​​ത്ത​​തു​​മാ​​യ വ​​ഴി​​ക​​ള്‍ ക​​ണ്ടെ​​ത്താ​​ന്‍ പ​​റ്റും.

പാ​​ത യാ​​ഥാ​​ര്‍​ഥ്യ​​മാ​​യാ​​ല്‍ 50 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​രം ഒ​​രു മ​​ണി​​ക്കൂ​​റി​​ല്‍ താ​​ഴെ സ​​മ​​യ​​ത്തി​​ൽ പാ​​ലാ​​യി​​ല്‍​നി​​ന്ന് എ​​റ​​ണാ​​കു​​ള​​ത്തി​​നെ​​ത്താം. പാ​​ത പൂ​​ര്‍​ത്തി​​യാ​​കു​​ന്പോ​​ൾ അ​​ങ്ക​​മാ​​ലി​​യി​​ല്‍​നി​​ന്നു വ​​രു​​ന്ന നാ​​ലു​​വ​​രി പാ​​ത​​യു​​മാ​​യി സൂ​​പ്പ​​ർ ഫാ​​സ്റ്റ് ഹൈ​​വേ​​ക്ക് ക​​ണ​​ക്ടി​​വി​​റ്റി കി​​ട്ടും. ഇ​​തു നെ​​ടു​​മ്പാ​​ശേ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്കാ​​ര്‍​ക്കും സൗ​​ക​​ര്യ പ്ര​​ദ​​മാ​​കും.
റാ​​ന്നി, പു​​ന​​ലൂ​​ര്‍, പ​​ത്ത​​നം​​തി​​ട്ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നു​​മു​​ള്ള​​വ​​ര്‍​ക്ക് മ​​ല​​യോ​​ര​​പാ​​ത വ​​ഴി പാ​​ലാ​​യി​​ലെ​​ത്തി​​യാ​​ല്‍ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ല​​ക​​പ്പെ​​ടാ​​തെ അ​​തി​​വേ​​ഗ​​ത്തി​​ൽ എ​​റ​​ണാ​​കു​​ള​​ത്ത് എ​​ത്താം. ഹൈ​​റേ​​ഞ്ചി​​ല്‍ നി​​ന്നു​​ള്ള​​വ​​ര്‍​ക്ക് പൊ​​ന്‍​കു​​ന്നം, കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി, കൂ​​ത്താ​​ട്ടു​​കു​​ളം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നും സൂ​​പ്പ​​ർ ഫാ​​സ്റ്റ് ഹൈ​​വേ​​യി​​ലേ​​ക്ക് ക​​ണ​​ക്ടി​​വി​​റ്റി കി​​ട്ടും. ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ര്‍​ക്കും പാ​​ത ഏ​​റെ പ്ര​​യോ​​ജ​​ന​​പ്പെ​​ടും.
ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കും പ്ര​​യോ​​ജ​​പ്പെ​​ടും

വ​​ട​​ക്കു ഭാ​​ഗ​​ത്തു​​നി​​ന്നു വ​​രു​​ന്ന ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്ക് പാ​​ലാ​​യി​​ലെ​​ത്തി പൊ​​ന്‍​കു​​ന്നം, എ​​രു​​മേ​​ലി വ​​ഴി അ​​തി​​വേ​​ഗം പ​​മ്പ​​യി​​ലെ​​ത്താം. കാ​​ര്‍​ഷി​​ക, വ്യാ​​വ​​സാ​​യി​​ക രം​​ഗ​​ത്തും ടൂ​​റി​​സം രം​​ഗ​​ത്തും വ​​ലി​​യ കു​​തി​​പ്പേ​​കും. തീ​​ര്‍​ഥാ​​ട​​ന ടൂ​​റി​​സം രം​​ഗ​​ത്ത് പാ​​ത ഏ​​റെ പ്ര​​യോ​​ജ​​പ്പെ​​ടും.

പാ​​ലാ-​​എ​​റ​​ണാ​​കു​​ളം സൂ​​പ്പ​​ർ ഫാ​​സ്റ്റ് ഹൈ​​വേ ന​​ട​​പ്പാ​​യാ​​ല്‍ പാ​​ലാ മെ​​ട്രോ ന​​ഗ​​ര​​മാ​​യ കൊ​​ച്ചി​​യു​​ടെ ഉ​​പ​​ഗ്ര​​ഹ​​ന​​ഗ​​ര​​മാ​​യി മാ​​റു​​മെ​​ന്നും ഇ​​തു പാ​​ലാ​​യു​​ടെ വി​​ക​​സ​​ന​​ക്കു​​തി​​പ്പി​​നു ക​​രു​​ത്താ​​കു​​മെ​​ന്നും വൈ​​കാ​​തെ സ​​ര്‍​വേ ന​​ട​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ പ​​റ​​ഞ്ഞു.

സൂ​​പ്പ​​ർ ഫാ​​സ്റ്റ് ഹൈ​​വേ ദേ​​ശീ​​യ പ്രാ​​ധാ​​ന്യ​​മു​​ള്ള പ​​ദ്ധ​​തി​​യാ​​യി
വി​​ക​​സി​​പ്പി​​ക്ക​​ണ​​ം: ഷോ​​ണ്‍ ജോ​​ര്‍​ജ്

കോ​​ട്ട​​യം: എ​​റ​​ണാ​​കു​​ളം-​​പാ​​ലാ സൂ​​പ്പ​​ർ ഫാ​​സ്റ്റ് ഹൈ​​വേ സാ​​ധ്യ​​താ പ​​ഠ​​ന​​ത്തി​​നാ​​യി തു​​ക അ​​നു​​വ​​ദി​​ക്കു​​മെ​​ന്ന് ബ​​ജ​​റ്റി​​ന്‍റെ മ​​റു​​പ​​ടി പ്ര​​സം​​ഗ​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ച​​ത് സ്വാ​​ഗ​​താ​​ര്‍​ഹ​​മാ​​ണെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന ഉ​​പാ​​ധ്യ​​ക്ഷ​​ന്‍ ഷോ​​ണ്‍ ജോ​​ര്‍​ജ് പ​​റ​​ഞ്ഞു. എ​​ന്നാ​​ല്‍, പ​​ദ്ധ​​തി​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ ഇ​​നി ആ​​വ​​ശ്യം സാ​​ധ്യ​​താ പ​​ഠ​​ന​​മ​​ല്ല, നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണെ​​ന്നും ഷോ​​ണ്‍ പ​​റ​​ഞ്ഞു.

സൂ​​പ്പ​​ർ ഫാ​​സ്റ്റ് ഹൈ​​വേ​​യെ ഒ​​രു പ്രാ​​ദേ​​ശി​​ക റോ​​ഡ് പ​​ദ്ധ​​തി​​യാ​​യി മാ​​ത്രം കാ​​ണാ​​തെ ദേ​​ശീ​​യ പ്രാ​​ധാ​​ന്യ​​മു​​ള്ള പ​​ദ്ധ​​തി​​യാ​​യി സ​​ര്‍​ക്കാ​​ര്‍ പ​​രി​​ഗ​​ണി​​ക്ക​​ണം. കാ​​സ​​ര്‍​ഗോ​​ഡ് മു​​ത​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ​​യു​​ള്ള ദേ​​ശീ​​യ​​പാ​​ത 66ല്‍ ​​നി​​ന്ന് ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്കു​​ള്ള ഏ​​റ്റ​​വും സു​​ഗ​​മ​​വും കാ​​ര്യ​​ക്ഷ​​മ​​വു​​മാ​​യ ക​​ണ​​ക്റ്റി​​വി​​റ്റി പാ​​ലാ വ​​ഴി​​യാ​​ക്കി വി​​ക​​സി​​പ്പി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്കു​​ള്ള തീ​​ര്‍​ഥാ​​ട​​ന​​ത്തി​​നും മ​​ധ്യ​​കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക വി​​ക​​സ​​ന​​ത്തി​​നും പ​​ദ്ധ​​തി വ​​ലി​​യ മു​​ത​​ല്‍​ക്കൂ​​ട്ടാ​​കു​​മെ​​ന്നും ഷോ​​ണ്‍ ജോ​​ര്‍​ജ് പ​​റ​​ഞ്ഞു.

Latest News

Corehub Up